2009, ഓഗസ്റ്റ് 19, ബുധനാഴ്‌ച

എണ്ണക്കറുപ്പിന്നേഴഴക് ............

നിനക്കായ് എന്ന ആൽബത്തിലെ അതിമനോഹരമായ ഒരു ഗാനം ഇവിടെ കേൾക്കൂ.പാടുന്നത് പ്രദീപ് സോമസുന്ദരം.ശില്പികൾ ഈസ്റ്റ് കോസ്റ്റ് വിജയനും ബാല ഭാസ്ക്കറും .

എണ്ണക്കറുപ്പിന്നേഴഴക്
എന്റെ കണ്മണിക്കോ നിറയഴക് (2)
മിഴികളിൽ വിടരും പൂവഴക്
മൊഴികളിലോ തേനഴക് (എണ്ണക്കറുപ്പി....)


ആദ്യത്തെ നോട്ടത്തിൽ കുസൃതിക്കാരി
പിന്നെ ഞാൻ കേട്ടതോ വാശിക്കാരി(2)
നേരിട്ടു കണ്ടപ്പോൾ കുറുമ്പുകാരി
അടുത്തു ഞാനറിഞ്ഞപ്പോൾ തൊട്ടാവാടി
അഴകേ മിഴിയഴകേ
നീയെനിക്കെന്നും നിറപൗർണ്ണമി (എണ്ണക്കറുപ്പി...)

നീ ചിരിച്ചാലത് പാലമൃത്
ആ വിളിയോ താരാട്ട് (2)
കണ്മണിയാളെൻ അരികത്തു വന്നാൽ
കണ്മുന്നിലെല്ലാം പൊൻ വസന്തം
അഴകേ മിഴിയഴകേ
നീയെനിക്കാന്മാനുരാഗവർഷം (എണ്ണക്കുറുപ്പി...)

ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ

ആദ്യമായ് എന്ന ആൽബത്തിനു വേണ്ടി ഈസ്റ്റ് കോസ്റ്റ് വിജയൻ രചിച്ച് ബാലഭാസ്ക്കർ ഈണം നൽകി മലയാളത്തിന്റെ മാണിക്ക്യക്കുയിലായ ജി വേണു ഗോപാൽ പാടി മനോഹരമാക്കിയ ഒരു പ്രണയ ഗാനം ഇവിടെ കേൾക്കാം


ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ
അന്നെന്റെ കണ്മണി പുഞ്ചിരിച്ചു
എന്നരികിൽ വന്നു കുണുങ്ങി നിന്നു
കൊഞ്ചിക്കുണുങ്ങി നിന്നു ഞാൻ സ്വയം മറന്നു (ഏതോ സ്വകാര്യം...)


ഒരു മാത്രയെന്തോ നിനച്ച പോൽ പിന്നവൾ
പറയാൻ കൊതിച്ചത് പറയില്ലെന്നായ് (2)
അരികിൽ വരുകില്ലെന്നായ് ഒന്നും കേൾക്കേണ്ടെന്നായ്
ഇഷ്ടം കൂടില്ലെന്നായ് (ഏതോ സ്വകാര്യം...)


ചുണ്ടിലെ തേൻ കണം ചുംബനം ദാഹിച്ച
പരിഭവമാണെന്ന് ഞാനറിഞ്ഞു
കരവലയത്തിൽ ഒതുക്കി ഞാനപ്പൊഴേ
അധരം കൊണ്ടധരത്തിൽ മധു നുകർന്നു
മധുര സ്വപ്നങ്ങളെ താലോലിച്ചവൾ
അന്നു കഥകൾ ചൊല്ലി (ഏതോ സ്വകാര്യം...)

എന്തു പറയാനാ !

ബ്ലോഗ്ഗറാവണം എന്ന ആവേശത്തിൽ ഒരു ബ്ലോഗ്ഗ് തുടങ്ങി.പക്ഷേ ഇപ്പോൾ ഒന്നും എഴുതാൻ തോന്നുന്നില്ല.ഈ മടി മാറ്റാൻ എന്തു ചെയ്യണം ?

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
പറയാനായിട്ട് ഒന്നുമില്ല.കുറേ ബ്ലോഗ്ഗുകൾ വായിച്ചപ്പോൾ സ്വന്തമായി ഒന്നു തുടങ്ങിയാൽ എന്താണു എന്നു തോന്നി.ആശ തീർക്കാൻ വേണ്ടി ഒരെണ്ണം തുടങ്ങി അത്ര മാത്രം .

ബ്ലോഗ് ആര്‍ക്കൈവ്