നിനക്കായ് എന്ന ആൽബത്തിലെ അതിമനോഹരമായ ഒരു ഗാനം ഇവിടെ കേൾക്കൂ.പാടുന്നത് പ്രദീപ് സോമസുന്ദരം.ശില്പികൾ ഈസ്റ്റ് കോസ്റ്റ് വിജയനും ബാല ഭാസ്ക്കറും .
എണ്ണക്കറുപ്പിന്നേഴഴക്
എന്റെ കണ്മണിക്കോ നിറയഴക് (2)
മിഴികളിൽ വിടരും പൂവഴക്
മൊഴികളിലോ തേനഴക് (എണ്ണക്കറുപ്പി....)
ആദ്യത്തെ നോട്ടത്തിൽ കുസൃതിക്കാരി
പിന്നെ ഞാൻ കേട്ടതോ വാശിക്കാരി(2)
നേരിട്ടു കണ്ടപ്പോൾ കുറുമ്പുകാരി
അടുത്തു ഞാനറിഞ്ഞപ്പോൾ തൊട്ടാവാടി
അഴകേ മിഴിയഴകേ
നീയെനിക്കെന്നും നിറപൗർണ്ണമി (എണ്ണക്കറുപ്പി...)
നീ ചിരിച്ചാലത് പാലമൃത്
ആ വിളിയോ താരാട്ട് (2)
കണ്മണിയാളെൻ അരികത്തു വന്നാൽ
കണ്മുന്നിലെല്ലാം പൊൻ വസന്തം
അഴകേ മിഴിയഴകേ
നീയെനിക്കാന്മാനുരാഗവർഷം (എണ്ണക്കുറുപ്പി...)
2009, ഓഗസ്റ്റ് 19, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്

- മീര അനിരുദ്ധൻ
- പറയാനായിട്ട് ഒന്നുമില്ല.കുറേ ബ്ലോഗ്ഗുകൾ വായിച്ചപ്പോൾ സ്വന്തമായി ഒന്നു തുടങ്ങിയാൽ എന്താണു എന്നു തോന്നി.ആശ തീർക്കാൻ വേണ്ടി ഒരെണ്ണം തുടങ്ങി അത്ര മാത്രം .
എനിക്കൊത്തിരി ഇഷ്ടമായ ഒരു പാട്ടാണു ഇത്,നിങ്ങൾക്കും ഇഷ്ടമാകും
മറുപടിഇല്ലാതാക്കൂകമന്റ് മെയിലിലേക്ക് വരുന്നോ എന്നു നോക്കാൻ ഒരു പരീക്ഷണം
മറുപടിഇല്ലാതാക്കൂകമന്റ് മെയിലിലേക്കു വരാത്ത പ്രശ്നം ഒന്നും കാണാനില്ലല്ലോ.ഒന്നുകൂടി ലേഔട്ട് ശരിയാക്കൂ.ബ്ലോഗ് ആർക്കേവ് എല്ലാം വശങ്ങളിലേക്കു വരുന്നതല്ലേ നല്ലത്?
മറുപടിഇല്ലാതാക്കൂപ്രൊഫൈൽ ഫോട്ടോ ആയി സിനിമാതാരങ്ങളുടെ ഫോട്ടോ കൊടുക്കുന്നത് ബൂലോകം അത്രനന്നായി കാണുന്ന ഒന്നല്ല കെട്ടോ.പിന്നെ,എല്ലാം സ്വന്തം ഇഷ്ടം.
ആശംസകൾ.
ആശംസകള്‍
മറുപടിഇല്ലാതാക്കൂഇഷ്ടമായി
മറുപടിഇല്ലാതാക്കൂബൂലോകത്തെ അടിയും ബഹളവും കണ്ടോന്നും പേടിക്കുകയൊന്നും വേണ്ട കേട്ടോ . എല്ലാം ഓരോരോ തമാശകള്‍ മാത്രം . ബൂലോകത്തേക്ക് വലതുകാല്‍ വെച്ച് കയറുക .ആശംസകള്‍ .
മറുപടിഇല്ലാതാക്കൂവികട ശിരോമണി : ഞാൻ നോക്കിയിട്ട് ബ്ലോഗ് ആർക്കൈവ് വശങ്ങളിലേക്ക് ആകാൻ പറ്റുന്നില്ല.ഓരോന്നും പഠിച്ചു വരുന്നതേ ഉള്ളൂ.പ്രൊഫൈൽ ഫോട്ടോ മാറ്റിയിട്ടുണ്ട്.അഭിപ്രായങ്ങൾ തുറന്നൗ പറഞ്ഞതിനു നന്ദി
മറുപടിഇല്ലാതാക്കൂഅരുൺ : നന്ദി
ഫൈസൽ : നന്ദി
കാപ്പിലാൻ : ഇന്നലെ കാപ്പിലാൻ സർ പറഞ്ഞു തന്നതനുസരിച്ചപ്പോൽ കമന്റ് ഓപ്ഷൻ ശരിയായി.നന്ദി