2009, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ

ആദ്യമായ് എന്ന ആൽബത്തിനു വേണ്ടി ഈസ്റ്റ് കോസ്റ്റ് വിജയൻ രചിച്ച് ബാലഭാസ്ക്കർ ഈണം നൽകി മലയാളത്തിന്റെ മാണിക്ക്യക്കുയിലായ ജി വേണു ഗോപാൽ പാടി മനോഹരമാക്കിയ ഒരു പ്രണയ ഗാനം ഇവിടെ കേൾക്കാം


ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ
അന്നെന്റെ കണ്മണി പുഞ്ചിരിച്ചു
എന്നരികിൽ വന്നു കുണുങ്ങി നിന്നു
കൊഞ്ചിക്കുണുങ്ങി നിന്നു ഞാൻ സ്വയം മറന്നു (ഏതോ സ്വകാര്യം...)


ഒരു മാത്രയെന്തോ നിനച്ച പോൽ പിന്നവൾ
പറയാൻ കൊതിച്ചത് പറയില്ലെന്നായ് (2)
അരികിൽ വരുകില്ലെന്നായ് ഒന്നും കേൾക്കേണ്ടെന്നായ്
ഇഷ്ടം കൂടില്ലെന്നായ് (ഏതോ സ്വകാര്യം...)


ചുണ്ടിലെ തേൻ കണം ചുംബനം ദാഹിച്ച
പരിഭവമാണെന്ന് ഞാനറിഞ്ഞു
കരവലയത്തിൽ ഒതുക്കി ഞാനപ്പൊഴേ
അധരം കൊണ്ടധരത്തിൽ മധു നുകർന്നു
മധുര സ്വപ്നങ്ങളെ താലോലിച്ചവൾ
അന്നു കഥകൾ ചൊല്ലി (ഏതോ സ്വകാര്യം...)

2 അഭിപ്രായങ്ങൾ:

  1. പാട്ടുകൾ എന്നും എനിക്കൊരു ദൗർബ്ബല്യമാണു.ഒത്തിരി വിഷമം വരുന്ന അവസരങ്ങളിൽ പാട്ട് കേട്ടാൽ മനസ്സിനു ഒരു സന്തോഷം തോന്നും.ഈ പാട്ട് നിങ്ങളും കേട്ടു നോക്കുക.

    മറുപടിഇല്ലാതാക്കൂ
  2. കമന്റ് വരുന്നോ എന്നറിയാൻ വേണ്ടി മാത്രം.

    മറുപടിഇല്ലാതാക്കൂ

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
പറയാനായിട്ട് ഒന്നുമില്ല.കുറേ ബ്ലോഗ്ഗുകൾ വായിച്ചപ്പോൾ സ്വന്തമായി ഒന്നു തുടങ്ങിയാൽ എന്താണു എന്നു തോന്നി.ആശ തീർക്കാൻ വേണ്ടി ഒരെണ്ണം തുടങ്ങി അത്ര മാത്രം .

ബ്ലോഗ് ആര്‍ക്കൈവ്