ആദ്യമായ് എന്ന ആൽബത്തിനു വേണ്ടി ഈസ്റ്റ് കോസ്റ്റ് വിജയൻ രചിച്ച് ബാലഭാസ്ക്കർ ഈണം നൽകി മലയാളത്തിന്റെ മാണിക്ക്യക്കുയിലായ ജി വേണു ഗോപാൽ പാടി മനോഹരമാക്കിയ ഒരു പ്രണയ ഗാനം ഇവിടെ കേൾക്കാം
ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ
അന്നെന്റെ കണ്മണി പുഞ്ചിരിച്ചു
എന്നരികിൽ വന്നു കുണുങ്ങി നിന്നു
കൊഞ്ചിക്കുണുങ്ങി നിന്നു ഞാൻ സ്വയം മറന്നു (ഏതോ സ്വകാര്യം...)
ഒരു മാത്രയെന്തോ നിനച്ച പോൽ പിന്നവൾ
പറയാൻ കൊതിച്ചത് പറയില്ലെന്നായ് (2)
അരികിൽ വരുകില്ലെന്നായ് ഒന്നും കേൾക്കേണ്ടെന്നായ്
ഇഷ്ടം കൂടില്ലെന്നായ് (ഏതോ സ്വകാര്യം...)
ചുണ്ടിലെ തേൻ കണം ചുംബനം ദാഹിച്ച
പരിഭവമാണെന്ന് ഞാനറിഞ്ഞു
കരവലയത്തിൽ ഒതുക്കി ഞാനപ്പൊഴേ
അധരം കൊണ്ടധരത്തിൽ മധു നുകർന്നു
മധുര സ്വപ്നങ്ങളെ താലോലിച്ചവൾ
അന്നു കഥകൾ ചൊല്ലി (ഏതോ സ്വകാര്യം...)
2009 ഓഗസ്റ്റ് 19, ബുധനാഴ്‌ച
എന്തു പറയാനാ !
ബ്ലോഗ്ഗറാവണം എന്ന ആവേശത്തിൽ ഒരു ബ്ലോഗ്ഗ് തുടങ്ങി.പക്ഷേ ഇപ്പോൾ ഒന്നും എഴുതാൻ തോന്നുന്നില്ല.ഈ മടി മാറ്റാൻ എന്തു ചെയ്യണം ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
എന്നെക്കുറിച്ച്
- മീര അനിരുദ്ധൻ
- പറയാനായിട്ട് ഒന്നുമില്ല.കുറേ ബ്ലോഗ്ഗുകൾ വായിച്ചപ്പോൾ സ്വന്തമായി ഒന്നു തുടങ്ങിയാൽ എന്താണു എന്നു തോന്നി.ആശ തീർക്കാൻ വേണ്ടി ഒരെണ്ണം തുടങ്ങി അത്ര മാത്രം .
