2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

മറക്കാൻ പറ്റാത്ത ഒരു ഓർമ്മ

മറക്കാൻ ശ്രമിക്കും തോറും കൂടുതൽ മിഴിവോടെ മനസ്സിലേക്ക് വരുകയാണ് പലതും.ദിവസേന പത്രങ്ങളിൽ കൊലപാതകങ്ങളെ പറ്റി വാർത്തകൾ വരാറുണ്ട്.എങ്കിലും വീടിനടുത്ത് അങ്ങനെയൊരു സംഭവം നടന്നപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി.സംഭവം നടന്നിട്ട് ദിവസങ്ങൾ ആയെങ്കിലും ഇപ്പോഴും അത് മറക്കാൻ കഴിയുന്നില്ല.

സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ് തൂങ്ങി മരിച്ചു എന്ന വാർത്ത നിങ്ങളിൽ പലരും കണ്ടിരിക്കാം.തമിഴ് നാട്ടിലെ ഒരു ജമീന്ദാരുടെ മകളായ ലക്ഷ്മി ആണു ഭർത്താവ് സുരേഷിന്റെ കൈകളാൽ കൊലക്കത്തിക്കിരയായത്. ലക്ഷ്മിയെ കൊന്നതിനു ശേഷം സുരേഷ് തൂങ്ങി മരിച്ചു.മധുരയിലെ ലക്ഷ്മിയുടെ വീട്ടിൽ ജോലിക്കാരനായി ചെന്ന സുരേഷ് പിന്നീട് ലക്ഷ്മിയുമായി സ്നേഹത്തിലാകുകയും ഒടുക്കം ആ ബന്ധം വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു.മകൾ ഒളിച്ചോടിയതോടെ ലക്ഷ്മിയെ ലക്ഷ്മിയുടെ വീട്ടുകാർ പടിയടച്ചു പിണ്ഡം വെച്ചു.മധുവിധുവിന്റെ മാധുര്യം കഴിഞ്ഞപ്പോൾ ക്രൂരമായ പീഡനങ്ങളാണു സുരേഷിൽ നിന്നും ലക്ഷ്മിക്ക് അനുഭവിക്കേണ്ടി വന്നത്.സുരേഷിനു ലക്ഷ്മിയെ സംശയമായിരുന്നു. എന്നെ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ടു ചെന്നാക്കൂ എന്ന് നാട്ടുകാരോട് പലവട്ടം ലക്ഷ്മി കരഞ്ഞു പറഞ്ഞു എങ്കിലും ഒരു കുടുംബം പിരിയുന്നതോർത്തപ്പോൾ എങ്ങനെയെയും സഹിച്ചു ജീവിക്കാൻ ലക്ഷ്മിയെ ഉപദേശിച്ച നാട്ടുകാർക്കിപ്പോൾ സങ്കടം സഹിക്കാനാവുന്നില്ല.

പോസ്റ്റ് മോർട്ടത്തിനു ശേഷം സുരേഷിന്റെയും ലക്ഷ്മിയുടെയും ജഡങ്ങൾ അവരവരുടെ വീട്ടുകാർ വന്നു കൊണ്ടു പോയി.ഈ കുഞ്ഞിനെ കൊണ്ടു പോകാൻ രണ്ടു വീട്ടുകാരും തയ്യാറായില്ല. ഒന്നര വയസ്സുള്ള മോളെ ഇപ്പോൾ അനാഥാലയത്തിൽ ആക്കിയിരിക്കുന്നു. ഇനി ജീവിതകാലം മുഴുവൻ അനാഥയായി ആ കുഞ്ഞ് ജീവിക്കേണ്ടി വരില്ലേ. ഇവിടെ ആരാണു തെറ്റു ചെയ്തത് .വെറും പതിനേഴു വയസ്സുള്ളപ്പോഴാണു ലക്ഷ്മി സുരേഷിനൊപ്പം ഇറങ്ങി പോന്നത്.21 വയസ്സായപ്പോളെക്കും ഭർത്താവിന്റെ കൈകളാൽ കൊല്ലപ്പെട്ടു.

എത്രയെത്ര കഥകൾ കേട്ടിട്ടും നമ്മുടെ പെൺ കുട്ടികൾ പഠിക്കുന്നില്ലല്ലോ.പ്രേമത്തിനു കണ്ണും കാതും ഒന്നും ഇല്ല എന്ന് പറയുന്നത് സത്യമായിരിക്കും.പഞ്ചാരവാക്കുകളിൽ വിശ്വസിച്ച് ഒരു പുരുഷന്റെ ഒപ്പം ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ കാത്തിരിക്കുന്നത് ഏതു തരം ജീവിതമാണെന്ന് ആർക്കും മുൻപേ മനസ്സിലാക്കാൻ കഴിയില്ല.ലക്ഷ്മിയുടെയും അനുഭവം അതാണു പറയുന്നത്.ഏതു പെൺ കുട്ടിയും വിവാഹത്തിനു മുൻപ് തൻ കാലിൽ നിൽക്കാൻ പഠിക്കണം.എന്തെങ്കിലും ജോലി കണ്ടു പിടിച്ച് തനിക്കും കുഞ്ഞിനും ജീവിക്കാനുള്ള വഴി കണ്ടെത്താൻ ലക്ഷ്മിയ്ക്ക് കഴിഞ്ഞിരുന്നുവെങ്കിൽ , സുരേഷിന്റെ അടുത്തു നിന്നും മാറിത്താമസിച്ചിരുന്നുവെങ്കിൽ ,ഇങ്ങനെ ഒരു കൊലപാതകം നടക്കുകയും ഒപ്പം ആ കുഞ്ഞ് അനാഥയാവുകയും ചെയ്യുമായിരുന്നില്ല.

സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന ലക്ഷ്മിയുടെ വീട്ടുകാർ പോലും ആ കുഞ്ഞിനെ കൊണ്ടു പോകാൻ തയ്യാറായില്ല.കുഞ്ഞിനെ കളഞ്ഞിട്ടു വന്നാൽ ലക്ഷ്മിയെ സ്വീകരിച്ചോളാം എന്ന് വീട്ടുകാർ ഒരിക്കൽ പറഞ്ഞതായി ലക്ഷ്മി പറഞ്ഞിട്ടുണ്ട്.സ്വന്തം കുഞ്ഞിനെ കളയാൻ ഏതൊരമ്മയ്ക്ക് സാധിക്കും ?ലക്ഷ്മിയുടെ വീട്ടുകാർക്ക് അഭിമാനമാണു വലുത്.മരണപ്പെട്ടത് അവരുടെ ഏക മകളായിരുന്നു .എന്നിട്ടും ആ മകളുടെ ഓർമ്മക്കായി ഈ ഭൂമിയിൽ അവശേഷിക്കുന്ന ഒരേ ഒരു കണ്ണിയല്ലേ ആ കുഞ്ഞ് ? അതിനെക്കൂടി അവർക്കു കൊണ്ടു പോകാമായിരുന്നില്ലേ ? മനുഷ്യജീവനു വില കല്‍പ്പിക്കാത്ത അഭിമാനത്തെ ദൈവം കാണില്ല എന്നത് അവർക്കെന്ന് മനസ്സിലാകും ??

78 അഭിപ്രായങ്ങൾ:

  1. അമ്മയെ കൊന്നു ആത്മഹത്യ ചെയ്ത ഒരച്ഛന്റെ ഒരേ ഒരു മകൾ.അവൾക്കിനി ആരാണു അഭയം.

    മറുപടിഇല്ലാതാക്കൂ
  2. എന്നും അനാഥയുടെ കുപ്പായം അണിയാൻ വിധിക്കപ്പെട്ട ഒരു കുഞ്ഞു.അവൾക്ക് ഈ വിധി നൽകിയതാരാണ്

    മറുപടിഇല്ലാതാക്കൂ
  3. സംശയരോഗിയായ അച്ഛന്റെ കലഹങ്ങളില്‍ നിന്നും, നിരാലംബയായ അമ്മയുടെ കണ്ണുനീരിന്റെയും ഇടയില്‍ നിന്ന് അനാഥത്വത്തിന്റെ ആശ്വാസത്തിലേക്കല്ലേ ആ കുഞ്ഞു പോയത്....!!?

    മറുപടിഇല്ലാതാക്കൂ
  4. ഏതു പെൺ കുട്ടിയും വിവാഹത്തിനു മുൻപ് തൻ കാലിൽ നിൽക്കാൻ പഠിക്കണം.എന്തെങ്കിലും ജോലി കണ്ടു പിടിച്ച് തനിക്കും കുഞ്ഞിനും ജീവിക്കാനുള്ള വഴി കണ്ടെത്താൻ ലക്ഷ്മിയ്ക്ക് കഴിഞ്ഞിരുന്നുവെങ്കിൽ ആ കുഞ്ഞ് അനാഥയാവുമായിരുന്നില്ല.

    മീര,
    എന്താണുദ്ദേശിച്ചതാവോ. ഇവിടെ ലക്ഷ്മി കൊല്ലപ്പെടുകയാണ് ചെയ്തത്, ഭര്‍ത്താവും മരിച്ചു , കുഞ്ഞ് അനാഥയായി.

    പത്രവാര്‍ത്തകള്‍ തീരെ മനസുഖം തരുന്നില്ല, വായിക്കണ്ടെന്ന് വക്കുകയേ നിവര്‍ത്തിയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  5. എത്ര എത്ര കേസുകള്‍ ഇതേപോലെ വരുന്നു പറഞ്ഞ പോലെ .പ്രേമത്തിനു കണ്ണും കാതും ഒന്നും ഇല്ലല്ലോ
    സംശയം എന്നാ രോഗം ഒരു മാറാ രോഗമാണ്!

    മറുപടിഇല്ലാതാക്കൂ
  6. ചക്കിമോളുടെ അമ്മ : ഒരു കണക്കിൽ അതും ശരിയാണ്.ക്രൂരനായ ഒരച്ഛന്റെയും നിസ്സഹായയായ ഒരമ്മയുടെയും മോളായി വളർന്നിരുന്നുവെങ്കിൽ അവളുടെ ഭാവി തന്നെ ഇരുളടഞ്ഞു പോകുമായിരുന്നു.

    അനിൽ ബ്ലോഗ്ഗ് : എന്നെ ഏതെങ്കിലും അനാഥാലയത്തിൽ ആക്കുമോ എന്ന് ലക്ഷ്മി പലവട്ടം നാട്ടുകാരോട് ആവശ്യപ്പെട്ടതാണു.നിത്യ വൃത്തി കഴിയാൻ പാകത്തിൽ എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ ലക്ഷ്മിയ്ക്ക് ക്രൂരനായ ഭർത്താവിന്റെ അടുത്തു നിന്നും മാറിത്താമസിക്കാമായിരുന്നു.അങ്ങനെയെങ്കിൽ ഈ കൊലപാതകം തന്നെ നടക്കുമായിരുന്നില്ല.അഭിപ്രായത്തിനു നന്ദി


    രമണിക : സംശയം എന്ന മനോരോഗം മാറാരോഗമാണ്.അതു കൊണ്ട് എത്ര ജീവിതങ്ങളാണു നശിപ്പിക്കപ്പെട്ടത്.ഈ ബ്ലോഗ്ഗിലേക്ക് വരാൻ തോന്നിയ സന്മനസ്സിനു നന്ദി പറയുന്നു.

    മറുപടിഇല്ലാതാക്കൂ
  7. meerayude dukham njanum pakuthedukkunnu , meeraye
    kaanaan vaiki,avasaanam aaradi mannu swanthamaayikkittum
    enna aaswaasathil njanum kaathirikkunnu......

    മറുപടിഇല്ലാതാക്കൂ
  8. ഇതൊക്കെ വായിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്....... എനിക്ക് ഒന്നും ചെയ്യാന്‍ ആകുന്നില്ല എന്നോര്‍ത്ത് വിഷമവും ഉണ്ട്....... ഇതൊന്നും അറിയാതിരിക്കുന്നതാ ഏറ്റവും ഉചിതം....

    മറുപടിഇല്ലാതാക്കൂ
  9. അനാഥരുണ്ടാവുന്നതിങ്ങനെയാവാമല്ലേ സോദരീ, ഒരുപാടു പേരുണ്ടായിട്ടും ആരുമില്ലാതെ

    മറുപടിഇല്ലാതാക്കൂ
  10. ഗീത : വരവിനും കമന്റിനും ഒത്തിരി നന്ദി

    ശിവ : ശരിയാണു.വാർത്തകൾ കാണാതിരിക്കാനും കേൾക്കാതിരിക്കാനും നമുക്ക് പറ്റുന്നില്ലല്ലോ

    വയനാടൻ : ഒരു പാടു പേരുണ്ടായിട്ടും എന്തു കാര്യം.അനാഥയായില്ലേ.കമന്റിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  11. എനിക്കുമുണ്ടായിരുന്നു മറക്കാന്‍ പറ്റാത്ത ഒരോര്‍മ്മ. പക്ഷേ ഇപ്പൊ എത്ര ആലോചിച്ചിട്ടും ഓര്‍മ്മ വരുന്നില്ല്യ.

    മറുപടിഇല്ലാതാക്കൂ
  12. ആൽബർട്ട് റീഡ് : ഞാനും ചിലപ്പോൾ കാലങ്ങൾ കഴിയുമ്പോൾ ഇതു പോലെ മറന്നു പോയേക്കാം.(എന്നെ കളിയാക്കിയതാണെന്ന് മനസ്സിലായി ) എങ്കിലും സന്ദർശനത്തിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  13. മനുഷ്യജീവനു വില കല്‍പ്പിക്കാത്ത അഭിമാനത്തെ ദൈവം കാണില്ല എന്നത് അവർക്കെന്ന് മനസ്സിലാകും
    Ithalle arkkum manassilakathathum...!
    Nannayirikkunnu... Ashamsakal...!!!

    മറുപടിഇല്ലാതാക്കൂ
  14. ആർദ്രതയും കാരുണ്യവും ദയാവായ്പും അന്യം നിന്ന ഒരു സമൂഹമായിരിക്കുന്നു നമ്മുടേതു് പൊതുവേ..പണ്ടൊക്കെ ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടവയായിരുന്നെങ്കിൽ ഇന്നു് അതൊക്കെ സാമാന്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്നതു് ഞെട്ടലുളവാക്കേണ്ടതാണു്..

    മറുപടിഇല്ലാതാക്കൂ
  15. ഇതിലൊന്നും കൂടുതൽ സംസാരങ്ങൾക്കു പ്രസക്തിയില്ല.നമുക്കൊക്കെ,എന്തു ചെയ്യാനാവും എന്നതാണു പ്രധാനം.എന്റെ അനുഭവങ്ങൾ അങ്ങനെയാണു പഠിപ്പിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  16. ഇതൊന്നും അറിയാതിരിക്കുന്നതാ ഏറ്റവും ഉചിതം

    മറുപടിഇല്ലാതാക്കൂ
  17. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  18. ഒരു നല്ല തീരുമാനമെടുക്കാന്‍ പലരും പലപ്പോഴും വൈകിപ്പോകുന്നു. നല്ലൊരു തീരുമാനത്തില്‍ എത്തുമ്പോഴേക്കും സമയവും വൈകിപ്പോകുന്നു. നല്ല തീരുമാനങ്ങളെടുക്കാന്‍ നമുക്ക് കഴിയട്ടെ!

    മറുപടിഇല്ലാതാക്കൂ
  19. സുരേഷ് കുമാർ :
    ഹരി :
    വികടശിരോമണീ :
    സുജീഷ് നെല്ലിക്കാട്ടിൽ :
    ചാണക്യൻ :
    വഴിപോക്കൻ :
    വാഴക്കോടൻ :

    അഭിപ്രായങ്ങൾക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  20. ഇത്തരം പത്ര വാർത്തകൾ മിക്കപ്പോഴും ദു:ഖമുളവാക്കുന്നവയാണ്.

    ഒഴിവാക്കാമായിരുന്ന സംഭവങ്ങളെ പുനർവിചിന്തനം ചെയ്തിട്ട് കാര്യമില്ല...

    മറുപടിഇല്ലാതാക്കൂ
  21. എന്തു ചെയ്യാം.. ഭ്രാന്തായിക്കഴിഞ്ഞിരിക്കുന്നു മനുഷ്യനും സമൂഹത്തിനും..:(

    മറുപടിഇല്ലാതാക്കൂ
  22. ഓഫീസിലിരുന്നു ഇത് വായിച്ചിരുന്നു.അപ്പോള്‍ മുതല്‍ ഒരു കുട്ടിയുടെ കരയുന്ന മുഖം മനസില്‍ ഉണ്ട്.ഒരു ജന്മം കൂടി അനാഥമായി.
    എന്തിനായിരുന്നു ഈ പ്രണയവും കലഹവും?

    മറുപടിഇല്ലാതാക്കൂ
  23. പോസ്റ്റ് നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  24. കമണ്റ്റിയവരിലാര്‍ക്കേറ്റെടുക്കാനാവും ആ കുട്ടിയെ... സാപ്പിക്കാവാത്തതു കൊണ്ട്‌ ചോദിക്കുവാ.... എന്തായാലും പോസ്റ്റ്‌ നന്നായിരിക്കുന്നു... പക്ഷേ ഈ പോസ്റ്റ്‌ പ്രണയ വിവാഹത്തെ എതിര്‍ക്കുകയാണോ അനുകൂലിക്കുകയാണോ ചെയ്യുന്നത്‌... ഒരു ചര്‍ച്ചക്ക്‌ സ്കോപന്വേഷിക്കാം....

    മറുപടിഇല്ലാതാക്കൂ
  25. മീരയുടെ ഈ അനുഭവ കഥ വായിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.
    പത്രത്തില്‍ വായിച്ചിരുന്നു. പല പെണ്‍കുട്ടികളും ഈ രീതിയില്‍ ചതിയില്‍ പെടുന്നത് കാണുംപ്പോള്‍ ശരിക്കും പ്രയാസമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  26. ഇപ്പോള്‍ പത്രങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ക്കു ക്ഷാമമില്ലല്ലോ. കുട്ടികളെ ബാക്കി വച്ചിട്ടു അഛനുമമ്മയും ആത്മഹത്യ ചെയ്തു എന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കും തോന്നിയിട്ടുള്ളതാണ്, അവരെന്തുകൊണ്ട് ആ കുട്ടികളുടെ പിന്നീടുള്ള അവസ്ഥ ആലോചിക്കുന്നില്ല എന്നു്.

    മറുപടിഇല്ലാതാക്കൂ
  27. നിറങ്ങളെ ഇഷ്ടപെടെന്ട പ്രായത്തില്‍ ലോകം അതിനൊരു ശപിക്കപെട്ട തൊട്ടില്‍ ആവും...
    അതിജീവനം അഗ്നിപരീക്ഷയാവും...ഒന്നും തന്റെതല്ലാത്ത കാരണങ്ങള്‍ കൊണ്ടും...
    വിധി എന്ത് ക്രൂരമാണ് അല്ലെ?
    സഹതാപം ഒന്നിനും പരിഹാരം ആവില്ല എന്നറിയാം.. എങ്കിലും ...

    മറുപടിഇല്ലാതാക്കൂ
  28. നമ്മുടെ മകൾക്കാണു ഇതു സംഭവിച്ചിരുന്നെങ്കിൽ...
    ഒന്നോർത്തു നോക്കൂ അല്ലേ.
    സഹിക്കാനാവുന്നുണ്ടോ??

    പാവം ആ കുഞ്ഞ്..
    എന്തുമാത്രം മാനസികവിഷമങ്ങൾ അനുഭവിക്കുന്നുണ്ടാകും ഇപ്പോൾ..
    എന്തൊക്കെ പറഞ്ഞലും, കുട്ടികൾക്ക് ഒരു പ്രായപരിധി വരെ അമ്മമാരായിരിക്കും എല്ലാമെല്ലാം..
    അമ്മയെ കാണാതെ ആ കുട്ടി..
    ഹോ!! ഭഗവാനേ ഇങ്ങനെ ഒരു ദുർഗതി ആർക്കും വരുത്തല്ലേ..

    മറുപടിഇല്ലാതാക്കൂ
  29. ആ കുട്ടിയുടെ കാര്യം കഷ്ടം തന്നെ. എത്രയൊക്കെ സമാന അനുഭവങ്ങള്‍ ഉണ്ടെങ്കിലും പിന്നെയും പിന്നെയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  30. എത്രയെത്ര കഥകൾ കേട്ടിട്ടും നമ്മുടെ പെൺ കുട്ടികൾ പഠിക്കുന്നില്ലല്ലോ
    അതാണ് പിന്നേം അതിന്റെ ഇരട്ടി ആയിട്ട് കാണിക്കും,

    പക്ഷെ ആ കുഞ്ഞു എന്ത് പിഴച്ചു, പാവം, ഏതെങ്കിലും അനാഥാലയം ആയിരിക്കും അതിന്റെ തലേ വര. മീരേച്ചി പോസ്റ്റ്‌ നന്നായി, ഹൃദയത്തില്‍ തൊട്ടു, ഇതൊക്കെ വായിച്ചെങ്കിലും ഒന്ന് ഈ ലോകം നന്നാവട്ടെ എന്നാ പ്രാര്‍ത്ഥനയോടെ.

    മറുപടിഇല്ലാതാക്കൂ
  31. മീരാ,

    നല്ല പോസ്റ്റ്.ചിന്തിപ്പിക്കുന്നത്....!പക്ഷേ , ഇനിയും ഇത്തരം കഥകൾ ആവർത്തിക്കപ്പെടും.എത്ര എത്ര സംഭവങ്ങൾ ഉണ്ടായാലും ഒരു പെണു കുട്ടിയും പഠിക്കില്ല.എനിക്കു തോന്നുന്നത് ഏതു പെൺ കുട്ടിയും സ്നേഹത്തിനു മുന്നിൽ കീഴടങ്ങിപ്പൊകും എന്നു തന്നെയാണ്.അതിൽ വിദ്യാഭ്യാസമോ സാമ്പത്തികമോ ഒന്നും പ്രശ്നമാവില്ല.

    സാമൂഹികമായ ഒരു അവബോധം സൃഷ്ടിക്കൽ വഴി മാത്രമേ ഇത്തരം സംഭവങ്ങളെ കുറച്ചെങ്കിലും ഇല്ലായ്മ ചെയ്യാനാവൂ എന്ന് തോന്നുന്നു...

    ഓ.ടോ:മീരക്ക് ബൂലോകത്തെക്കു സ്വാഗതം.ആദ്യ പൊസ്റ്റിനു തന്നെ നല്ല പ്രതികരണങ്ങൾ കിട്ടിയില്ലേ? ഇനിയും എഴുതുക ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  32. മനുഷ്യനെ ഇങ്ങനെ ക്രൂരനാകാന്‍ ഭു‌മിയില്‍ സദിക്കുകയുള്ളു അവരുടെ പ്രണയത്തിന്റെ ഇര അനാഥമായ ആ കുഞ്ഞു നല്ല പോസ്റ്റാണ് ഇഷ്ടപ്പെട്ടു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  33. AA VARTHA VEDHANIPPICHATHAANU AA VEDHANA VEENDUM UNARTHI EE POST..ISHTAAYI POST

    മറുപടിഇല്ലാതാക്കൂ
  34. paavam ലക്ഷ്മിയുടെ aa kunjenthu pizhachu ? മനുഷ്യത്വമില്ലാത്ത ലക്ഷ്മിയുടെ rkshithaakkale ....അഭിമാനത്തിന്റെ പേരില്‍ സ്വന്തം rakthabanthathhe thalli parayunna aa samskaarathhe എന്താ വിളിക്കേണ്ടത്..

    മറുപടിഇല്ലാതാക്കൂ
  35. ചാണക്യൻ :
    രൺജിത്ത് വിശ്വം :
    അരുൺ കായം കുളം :
    പാവത്താൻ :
    കുമാരൻ :

    സാപ്പി :
    ഷിജു :
    എഴുത്തുകാരി :
    കണ്ണനുണ്ണി :
    ഹരീഷ് തൊടുപുഴ :
    ശ്രീ :
    കുറുപ്പിന്റെ കണക്കു പുസ്തകം :
    ക്യാപ്റ്റൻ ഹാഡോക്ക് :

    സുനിൽ കൃഷ്ണൻ :
    വല്യമ്മായി :
    പാവപ്പെട്ടവൻ :
    ദി മാൻ ടു വാക്ക് വിത്ത് :
    വിജയലക്ഷ്മി ചേച്ചി :


    ഒരു തുടക്കക്കാരിയുടെ പോസ്റ്റിൽ അഭിപ്രായം പറഞ്ഞ് പ്രോത്സാഹിപ്പിക്കാനെത്തിയ നിങ്ങളോരോരുത്തർക്കും നന്ദി പറയുന്നു

    മറുപടിഇല്ലാതാക്കൂ
  36. എന്റെ ദൈവമേ മനസ്സു വല്ലാതെ പിടയ്ക്കുന്നു ഇതു വായിച്ചിട്ട്.

    മറുപടിഇല്ലാതാക്കൂ
  37. പ്രണയത്തിന്റെ ഇര ...പോസ്റ്റ്‌ നന്നായി.(ഇവിടെ മുമ്പ്‌ വന്ന് വായിച്ച്‌ അഭിപ്രായം ഇടാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ ഉപയോഗിക്കുന്ന ആ സിസ്റ്റത്തില്‍ അതിന്‌ സാധിക്കാത്തതിനാല്‍ മടങ്ങിപ്പോയി.)

    മറുപടിഇല്ലാതാക്കൂ
  38. കഴിഞ്ഞയാഴ്ചയാണ് ഞാന്‍ വീട്ടില്‍ നിന്നും ഒരു വാര്‍ത്ത അറിയുവാന്‍ ഇടയായത് .വീടിനടുത്തുള്ള , നല്ല ജോലിയുള്ള ഒരു പെണ്‍കുട്ടി പ്രണയ നൈരാശ്യം മൂലം ട്രെയിന് മുന്നില്‍ ചാടി മരിച്ചു .അതും ഏക മകള്‍ ? രണ്ടു ദിവസം വല്ലാത്ത വിഷമം തോന്നി . ഇതില്‍ ആരാണ് തെറ്റ് ചെയ്തത് ? പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നു പോകട്ടെ .ചിന്താശേഷി പോലും നശിപ്പിക്കുന്നു .പാവങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  39. ഉഗാണ്ട രണ്ടാമൻ :

    ഗീത് :
    അരീക്കോടൻ :

    കാപ്പിലാൻ :
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി അറിയിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  40. വല്ലാതെ നൊമ്പരപെടുത്തി..ഓണാശംസകൾ.

    മറുപടിഇല്ലാതാക്കൂ
  41. നല്ല പോസ്റ്റ്.

    കുറുപ്പ് പറഞ്ഞത് പോലെ ഇതൊക്കെ വായിച്ചെങ്കിലും ഒന്ന് ഈ ലോകം നന്നാവട്ടെ എന്ന് പ്രാർത്ഥിക്കാം.

    മറുപടിഇല്ലാതാക്കൂ
  42. ഇനിയും എഴുതു

    ലോകാ: സമസ്താ: സുഖിനോ ഭവന്തു.

    മറുപടിഇല്ലാതാക്കൂ
  43. ഇതൊക്കെയാണ് നമ്മുടെ ലോകം...
    അനുഭവത്തില്‍ നിന്നെങ്കിലും നമുക്കൊക്കെ പഠിക്കാം..
    നല്ല പോസ്റ്റ് എഴുത്ത് തുടരുക...

    മറുപടിഇല്ലാതാക്കൂ
  44. വീരു
    താരകൻ
    വശംവദൻ
    കൃഷ്ണഭദ്ര
    വിഷ്ണു
    പ്രവാസി

    എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  45. പെങ്ങളേ...ഓണം കഴിഞ്ഞൂട്ടാ..എന്തേലുമൊക്കെ പോസ്റ്റെന്നേയ്..!!

    മറുപടിഇല്ലാതാക്കൂ
  46. മീര ചേച്ചി പോസ്റ്റ്‌ മുന്‍പ് വന്നു ഞാന്‍ വായിച്ചിരുന്നു..പക്ഷേ കമന്റ്‌ ഇപ്പോഴാ ഇടുന്നത്..
    വായിച്ചിട്ട് ഒരു സങ്കടം..
    ..................................................

    അപ്പോ ഇനിയും എഴുതില്ലേ...

    മറുപടിഇല്ലാതാക്കൂ
  47. നല്ല പോസ്റ്റ്! ഇനിയും കുട്ടികള്‍ വഴിതെറ്റാതിരിക്കട്ടെ ? അഭിമാനതിനപ്പുറം സ്നേഹതിനു വിലകല്പിക്കട്ടെ?
    ആശംസകള്‍!!!!

    മറുപടിഇല്ലാതാക്കൂ
  48. മീരാ,
    ഞാനിപ്പോഴാ ഇവിടെ വന്നത്.
    ഈ വാർത്ത നേരത്തെ അറിഞ്ഞിരുന്നു.
    കുഞ്ഞിന്റെ കാര്യം ഇങ്ങനെയാണെന്നറിഞ്ഞില്ല.
    നന്മ വരട്ടെ ആ കുരുന്നിന്.

    മറുപടിഇല്ലാതാക്കൂ
  49. ഇത്തരം സംഭവങ്ങള്‍
    എന്നും നടന്നുകൊണ്ടേയിരിക്കുന്നു...
    പാഠങ്ങള്‍ പഠിക്കാതെ മുന്നേറുന്ന
    ഒരു സമൂഹത്തെ ഭീതിയോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  50. ഇത് നേരത്തേ വായിച്ചിരുന്നു...
    കുട്ടിയ്ക്കെന്തു സംഭവിച്ചെന്നറിഞ്ഞിരുന്നില്ല.
    കുട്ടിയെ സ്വീകൈയ്ക്കാത്ത ലക്ഷ്മിയുടെ വീട്ടുകാര്‍
    ദുരഭിമാനികളാണെന്നു മനസ്സിലായി...
    ലക്ഷ്മിയുടെ ഓര്‍മ്മയെങ്കിലും ബാക്കിയാക്കിയ ആ കുഞ്ഞെന്തു പിഴച്ചു...

    മറുപടിഇല്ലാതാക്കൂ
  51. കഷ്ടായിപ്പോയി...

    നല്ല പോസ്റ്റ്‌ ട്ടോ..

    മറുപടിഇല്ലാതാക്കൂ
  52. ആദ്യമായാണു ഇവിടെ. എല്ലാം കൈവിട്ടു പൊയ സമൂഹമാണു...ഇനി നമ്മുടെ അദ്ധ്യാപകരും, media ഉം എല്ലാം ഒന്നിച്ചു നിന്നാൽ എന്തെങ്കിലും മാറ്റം വരുമായിരിക്കും.. ഹാ.. എന്തു മനോഹരമായ നടക്കാത്ത സ്വപ്നം...

    മറുപടിഇല്ലാതാക്കൂ
  53. മീരയുടെ ലോകത്തിൽ വന്നു വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  54. ഏവരും സ്വന്തം കാര്യം മാത്രം നോക്കുന്നയീകാലഘട്ടത്തിൽ ഇതൊന്നും ഒരുപുത്തരിയല്ല മീര.

    മറുപടിഇല്ലാതാക്കൂ
  55. വാര്‍ത്തകള്‍ എല്ലാം പേടിപ്പെടുത്തുന്നവയാണ്‌
    ബന്ധങ്ങളും ബന്ധനങ്ങളും കെട്ടുപൊട്ടിപ്പോയിരിക്കുന്നു...
    അറിയില്ല...ഏത്‌ അനന്തതയിലേക്കാണ്‌ പോകുന്നതെന്ന്‌

    മറുപടിഇല്ലാതാക്കൂ
  56. bandhangalude kettupadukalkkidayil jeevitham oru njaninmel kaliyayirikkunnu alle meera...namukku prathikam....manushar mrugangalavathirikkanum...mrugangal ethupole manushwaravathirikkanu....
    ente blogilekku vallapozhum onnethinokkuka...
    http://manorajkr.blogspot.com/

    മറുപടിഇല്ലാതാക്കൂ
  57. നല്ല പോസ്റ്റ്!ആശംസകള്‍!!!!

    (Many a time girls select the wrong man in love. i don't know how exactly they succeed in selecting the wrong one!)

    മറുപടിഇല്ലാതാക്കൂ
  58. seriyanu premathinu kannum kathum ellya...jeevitham jeevichu thudagumbol kannum kathu thurannu pravarthikum..appozhekkum kalavum ..jeevithavum nashata magunnu...

    മറുപടിഇല്ലാതാക്കൂ
  59. ദുരഭിമാനം ഒരു അനാധയെ കൂടി ലോകത്തിനു സമ്മാനിച്ചു..!!!
    ഇവനൊക്കെ എന്തഭിമാന്നമാ ഈ വിളിച്ചുകൂവുന്നത്...?
    ഇതു വായിക്കുന്ന ചെറിയ പെണ്‍ കുട്ടികളേ..ദയവായി നിങളും നാശത്തിലേക്കു പോകരുത് നിങളുടെ അടുത്ത തലമുറയേയും അനാധരാക്കരുത്....

    ഒരു തമാശക്കാരനാണെങ്കിലും..ഒരുപാട് വിഷമം തോനുന്നു..:-(

    മറുപടിഇല്ലാതാക്കൂ
  60. ഏക മകള്‍ മരിച്ച് കഴിഞ്ഞിട്ടും അവളോടുള്ള പക തീരാത്ത ,അവളുടെ കുട്ടിയെ സ്വീകരിക്കന്‍ പോലും തെയ്യാറാകാത്ത ലെക്ഷ്മിയുടെ മതാപിതക്കളെ സമ്മതിക്കണം.
    ഈ മതാപിതക്കളുടെ അവസാനകലത്തെങ്കിലും ലക്ഷമിയുടെ ഈ കുഞ്ഞിനെ തിരികെ വിളിക്കാനുള്ള നന്മ അവര്‍ക്ക് ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കാം

    മറുപടിഇല്ലാതാക്കൂ
  61. ഗുരുകുലം ബ്ലോഗിൽ സമസ്യാപൂരണത്തിനിട്ട സമസ്യയുടെ അവസാന വരി ഓർമ വരുന്നു.
    “ ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?”

    മറുപടിഇല്ലാതാക്കൂ
  62. balyakalathinte pryasangalokke kazhinju avlkku munnil oru jeevitham backy nilpund meera.....avalil thudangunna puthiya kudumbamngal. e lekhanam meera evide avasanippikaruth ethu verum edavela mathram....

    മറുപടിഇല്ലാതാക്കൂ
  63. അളവിനും അറിവിനും അപ്പുറത്താണ് മനുഷ്യമനസ്സിന്റെ സങ്കീർണ്ണത.
    അതിന്റെ നിഗൂഢതയിലേക്കുള്ള ഒരു മഹാകവിയുടെ ഉൾക്കാഴ്ച്ചയായിരുന്നു “ഒഥല്ലൊ.”
    സംശയം അർബ്ബുദം പോലെയാണ്. അത് ജീവിതങ്ങളെ നശിപ്പിക്കുന്നു. അനാഥമാക്കുന്നു. പരിഹാരം ആർക്കുമറിയില്ല.

    മറുപടിഇല്ലാതാക്കൂ
  64. എന്തു തന്നെയായാലും രക്ഷിതാക്കൾ സ്വന്തം മകളെ മാറോടണച്ചിരുന്നെങ്കിൽ..

    മറുപടിഇല്ലാതാക്കൂ
  65. മീരാ...വായിച്ചപ്പോൾ കണ്ണു നിറഞ്ഞു...

    മറുപടിഇല്ലാതാക്കൂ
  66. ഇങ്ങനെയുള്ള സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  67. മീര. ആ വാര്‍ത്ത‍ ഞാനും ശ്രദ്ധിച്ചിരുന്നു. ധാരാളം ബന്ധുക്കള്‍ ഉണ്ടായിട്ടും അനാഥനായി വളരേണ്ടി വരുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തു ദു:ഖം തോന്നുന്നു. അനാഥ ബാല്യങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍കാര്‍ ബാധ്യസ്ഥരാണ്. അവര്‍ വഴിതെറ്റി പോകതിരിക്കേണ്ടത് നമ്മുടെ കടമആണ്.

    മറുപടിഇല്ലാതാക്കൂ
  68. സര്‍,
    നന്നായിട്ടുണ്ട്.ഈ ബ്ലോഗിന്റെ ടെമ്പ്ലടെസ് മാറ്റിയാല്‍ ചിലപ്പോള്‍ കൂടുതല്‍ നന്നായിരിക്കും...ആശംസകള്‍..ബ്ലോഗ്ഗര്‍ മാരുടെ ലോകത്ത് ഒന്നാം സ്ഥാനത്തെത്തുക...
    തസ്ലീം .പി

    മറുപടിഇല്ലാതാക്കൂ

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
പറയാനായിട്ട് ഒന്നുമില്ല.കുറേ ബ്ലോഗ്ഗുകൾ വായിച്ചപ്പോൾ സ്വന്തമായി ഒന്നു തുടങ്ങിയാൽ എന്താണു എന്നു തോന്നി.ആശ തീർക്കാൻ വേണ്ടി ഒരെണ്ണം തുടങ്ങി അത്ര മാത്രം .

ബ്ലോഗ് ആര്‍ക്കൈവ്