2009, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്

ഇവർ വിവാഹിതരായാൽ എന്ന പടത്തിലെ നല്ലൊരു പാട്ട് .സൈനോജ് പാടിയ ഈ പാട്ട് കേട്ടു നോക്കൂ


ഏഹേഹേ ഏഹെഹേ ഹേ
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ് കിളിപ്പെണ്ണ്

എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്
കുളിരാമ്പലത്തളിർ കൂമ്പി നിൽക്കണ കണ്ണ്
അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്
ചിരി കണ്ടാൽ ചൊക ചോപ്പുള്ളൊരു ചുന്ദരിപ്പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ് കിളിപ്പെണ്ണ്

പവിഴമല്ലി മുല്ലയോ പാൽനിലാവിനല്ലിയോ
മിഴികളാൽ മെനഞ്ഞെടുത്ത മഞ്ഞു മൈനയോ
മഴ നനഞ്ഞ വർണ്ണമോ മാറ്ററിഞ്ഞ സ്വർണ്ണമോ
മകരമഞ്ഞിലൂഞ്ഞലാടും ആതിരേ വരൂ
എനിക്കിനിയൊരു മണിക്കുറുമ്പിന്റെ ചിറകടിയുടെ ചിരിക്കാലം
എനിക്കു മാത്രമുണ്ടൊരു പെണ്ണ്


അകിൽ പുകഞ്ഞ സന്ധ്യയോ അഴകിൽ മേഞ്ഞ രാത്രിയോ
മറയുവാൻ മറന്നു പോയ പാർവണേന്ദുവോ
വെറുതേയുള്ള സ്വപ്നമോ വേനലിന്റെ രശ്മിയോ
ഇതൾ വിതിർന്ന പാരിജാത രാജമല്ലിയോ
എനിക്കവളുടെ മൊഴി കുടമണി തുടി തുടിക്കണ വെയിൽ നാളം
എനിക്കു മാത്രമുണ്ടൊരു പെണ്ണ് (എനിക്ക്...)

10 അഭിപ്രായങ്ങൾ:

  1. എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്.....നല്ല ഒരു പാട്ടല്ലേ ? നിങ്ങൾക്കെന്തു തോന്നുന്നു

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായത്തിനു നന്ദി.തീര്‍ച്ചയായും അക്ഷരത്തെട്ടുകള്‍ ശ്രദ്ധിക്കാം.

    തീര്‍ച്ചയായും,

    മറുപടിഇല്ലാതാക്കൂ
  3. ഈ പാട്ട് കേട്ടിട്ടുള്ളതാണ് എങ്കിലും ഈ ശ്രമത്തിനു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. നല്ല ഗാനമാണ്.

    മറ്റൊരു സ്വകാര്യ സന്തോഷം എന്തെന്നാല്‍ ഇതു പാടിയ സൈനോജ് ചേട്ടനെ നേരില്‍ പരിചയമുണ്ട് എന്നതാണ്. അന്നെല്ലാം ഞങ്ങളുടെ റൂമില്‍ ഇടയ്ക്ക് വരാറുണ്ടായിരുന്നു.(അഞ്ചാറു വര്‍ഷം മുന്‍പായിരുന്നു. ഇപ്പോള്‍ ഓര്‍മ്മ ഉണ്ടോ എന്നറിയില്ല) :)

    മറുപടിഇല്ലാതാക്കൂ
  5. അതെ എവിടെയോ വായിച്ചതോര്‍ക്കുന്നു, വെറുതെ നായകനോടൊപ്പം ആടാനും പാടാനുമായി മലയാളനായികമാര്‍ :)

    മറുപടിഇല്ലാതാക്കൂ
  6. sainojinte maranathinu seshamayi poyallo meera ethu kanan edavannath.. sainojinte almavinayi namukku prarthikkam alle?

    മറുപടിഇല്ലാതാക്കൂ

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
പറയാനായിട്ട് ഒന്നുമില്ല.കുറേ ബ്ലോഗ്ഗുകൾ വായിച്ചപ്പോൾ സ്വന്തമായി ഒന്നു തുടങ്ങിയാൽ എന്താണു എന്നു തോന്നി.ആശ തീർക്കാൻ വേണ്ടി ഒരെണ്ണം തുടങ്ങി അത്ര മാത്രം .

ബ്ലോഗ് ആര്‍ക്കൈവ്